തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.35,600-75,400 രൂപയാണ് ശമ്പള സ്കെയിൽ. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 35,600-75,400 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ഒക്‌ടോബർ എട്ടിനകം ലഭിക്കണം. ഫോൺ-04712478193.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...







