തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല, വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. 1958ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂളിലെ ലിസ്റ്റ് 3 ൽ കേരള സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലാണ് പാലക്കാട് ജില്ലയിൽ എന്ന പുതിയ ശീർഷകത്തിന് കീഴിൽ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം അനുവദിച്ചത്.
നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത്...