പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകംബിരുദഫലം: ബി.കോമിന് 86 ശതമാനം വിജയം, ബി.എസ്.സി. ഫലപ്രഖ്യാപനം ഉടൻ

Aug 18, 2021 at 4:14 pm

Follow us on

തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ഇന്ന് ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര്‍ ജയിച്ചു. (86%) ബി.ബി.എ. 5100 പേര്‍ എഴുതി. ജയിച്ചത് 4214 (83%). 15811 പേര്‍ എഴുതിയ ബി.എ. പരീക്ഷയില്‍ 12470 (79%) ജയിച്ചു. ബി.സി.എ. 1947 പേര്‍ എഴുതിയതില്‍ 1535 പേരാണ് (79%) ജയിച്ചത്.

വിദൂരവിഭാഗം ബി.എസ് സി. എഴുതിയ 1291 പേരില്‍ 437 (34%) പേരും ബി.കോമില്‍ 14592 പേരില്‍ 8140 (56%) പേരും ബി.ബി.എയില്‍ 1226-ല്‍ 697 (57%) വിജയിച്ചു.

\"\"

റഗുലര്‍ വിഭാഗം ബി.എസ്.സി. വിദൂര വിഭാഗം ബി.എ. ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവയുടെ മാര്‍ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന അവസാന ജോലികള്‍ നടക്കുകയാണ്. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.

ഇത്തവണ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് എട്ടിനാണ് അവസാനിച്ചത്. കോവിഡ് പ്രതികൂല സാഹചര്യത്തിലും 40 ദിവസത്തിനകം നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാനായതിന് പിന്നില്‍ പ്രവര്‍ത്തിച്ച പരീക്ഷാഭവന്‍ ജീവനക്കാരെയും പരീക്ഷാ കണ്‍ട്രോളറെയും വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.

\"\"

ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എന്‍.വി. അബ്ദുറഹ്‌മാന്‍, ഡോ. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹുസൈന്‍, അസി. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on

Related News