പ്രധാന വാർത്തകൾ
ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനം: 12വരെ സമയം

Sep 8, 2021 at 1:42 pm

Follow us on

തിരുവനന്തപുരം: തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://rgniyd.gov.in വഴി സമർപ്പിക്കാം. അവസാന തിയതി സെപ്റ്റംബർ 12. കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉള്ള കോഴ്സുകളും മറ്റു വിശദവിവരങ്ങളും താഴെ.
എം.എസ്.സി. കംപ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്.


യോഗ്യത: കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസസ്/മാത്തമാറ്റിക്സ് എന്നിവയിലൊന്നിലെ ബിരുദം. അല്ലെങ്കിൽ മാത്തമാറ്റിക്സ് കുറഞ്ഞത് നാല് സെമസ്റ്ററിൽ പഠിച്ച് നേടിയ സയൻസ് സ്ട്രീമിലെ ബിരുദം.
എം.എസ്.സി മാത്തമാറ്റിക്സ് യോഗ്യത:മാത്തമാറ്റിക്സിൽ ബിരുദം.
എം.എസ്.സി.അപ്ലൈഡ് സൈക്കോളജി. യോഗ്യത: സൈക്കോളജിയിൽ ബി.എ./ബി.എസ്.സി. അല്ലെങ്കിൽ കുറഞ്ഞത് നാല് സെമസ്റ്ററ്റിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ച് നേടിയ ബിരുദം.

എം.എ സോഷ്യോളജി ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് പബ്ലിക് അഡ്മിനിസ്ട്രേഷൻ. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.
മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് യൂത്ത് ആൻഡ് കമ്യൂണിറ്റിഡെവലപ്മെന്റ്. യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം.

അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും \’സെക്ഷൻ ഓഫീസർ (അക്കാദമിക്), രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ശ്രീപെരുമ്പുത്തൂർ, തമിഴ്നാട് 602105\’ എന്ന വിലാസത്തിലേക്ക് അയക്കണം.

Follow us on

Related News