തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീം 2018-20 കാലഘട്ടിത്തിലെ അര്‍ഹരായ വളണ്ടിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്നുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സർവകലാശാല അറിയിച്ചു. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഉത്തരവ് അതത് കോളജുകളിലെ യൂണിറ്റുകളിലേക്ക് യഥാസമയം ഇമെയിലായി അയച്ചിട്ടുണ്ട്. അതുപ്രകാരം പരീക്ഷാഭവനില്‍ നിന്ന് മാര്‍ക്ക് ചേര്‍ക്കാന്‍ വൈകിയാലും വളണ്ടിയര്‍മാര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാണെന്ന കത്ത് നല്കാന് കോളേജ് പ്രിന്‍സിപ്പലര്‍മാര്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഡോ. എം.പി മുജീബ് റഹ്മാന് അറിയിച്ചു.

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷാ ടൈംടേബിളിൽ...