പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

Aug 14, 2021 at 8:30 pm

Follow us on

കുറ്റിപ്പുറം: തൊഴിൽ നൈപുണ്യ മേഖലയിലെ ഏറ്റവും മികച്ച സോളാർ ട്രെയിനിങ് സെന്ററുകളിൽ ഒന്നാണ് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജ്. ഇവിടുത്തെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് വിവിധ കേന്ദ്ര – സംസ്ഥാന ഏജൻസികളായ Skill Council, NISE, ANERT, ASAP എന്നിവയുമായി സഹകരിച്ച് വിവിധ കോഴ്സുകൾ നടത്തി വരുന്നുണ്ട്. കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബംഗളൂരുവും കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗവും സംയുക്തമായി ഓഗസ്റ്റ് 17 ന് വൈകുന്നേരം 3ന് സൗജന്യ സോളാർ അവെയർനസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

\"\"

\’SOLAR POWER AND ITS APPLICABILITY FOR COMMON MAN\’S USE\’ എന്ന വിഷയത്തിലാണ് ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിപ്ലോമ / പ്ലസ്ടു പാസ്സായവർക്കാണ് ഈ ഓൺലൈൻ ക്ലാസ്സിലേയ്ക്ക് മുൻഗണന. സോളാർ മേഖലയിലെ വിദഗദ്ധനും ഐ ടി പ്രൊഫഷണലുമായ ഡോ. ടോം ജോർജ്ജ് ആണ് പ്രഭാഷകൻ. ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും സോളാർ മേഖലയിലെ സംശയനിവാരണത്തിനും ഏവർക്കും പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ദയവായി താഴെ കാണുന്ന ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക.

https://tinyurl.com/3vs6xvjm


കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക
9446558342, 9495053755

Follow us on

Related News