പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സംസ്ഥാനത്ത് ഹയർസെക്കൻഡറി സീറ്റുകളുടെ കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Aug 2, 2021 at 4:40 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തുകയുണ്ടായി എന്നും
പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉള്ളതെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

\"\"

20% മാർജിനൽ സീറ്റ് വർധനയിലൂടെ ലഭ്യമാകുന്ന അധിക സീറ്റുകൾ 61,230 എണ്ണമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പശ്ചാത്തലത്തിൽ 2020 – 21 അധ്യയനവർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പൊതുപരീക്ഷകൾ നടത്തേണ്ടതിനാൽ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകളുടെ തുടർപഠനത്തിനും റിവിഷനും സംശയനിവാരണത്തിനുമായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ 2021 ജനുവരി ഒന്നുമുതൽ സ്കൂളിലെത്തുന്നതിന് അനുമതി നൽകിയിരുന്നു.

\"\"

കുട്ടികൾ സ്കൂളിൽ എത്തുകയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അധ്യാപക-വിദ്യാർഥി ആശയവിനിമയം സാധ്യമാകുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

\"\"

Follow us on

Related News