തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 7ന് നടത്തിയ 2014 സ്‌കീം ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷ സി.ഇ.-14 606 – കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ഓപ്പറേഷന്‍ റിസര്‍ച്ച് റദ്ദ് ചെയ്തു. പുനഃപരീക്ഷ പിന്നീട് നടത്തും.
ബി.ടെക്. പരീക്ഷാ കേന്ദ്രം
ആഗസ്ത് നാലിന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2009, 2014 സ്‌കീം/ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് വിവിധ ജില്ലകളിലെ കോളജുകളില്‍ അപേക്ഷിച്ചവര്‍ അതത് ജില്ലകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം: പാലക്കാട്- എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളജ് പാലക്കാട്, തൃശ്ശൂര്‍- ഗവ. എന്‍ജിനീയറിങ് കോളജ് തൃശ്ശൂര്‍. മലപ്പുറം- സി.യു.ഐ.ഇ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂര്‍. കോഴിക്കോട്- ഗവ. എന്‍ജിനീയറിങ് കോളജ് കോഴിക്കോട്. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷ
ലോ കോളജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് ആരംഭിക്കും.
സര്‍വകലാശാല പഠനവിഭാഗത്തിലെ ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം 2019 പ്രവേശനം ഡിസംബര്‍ 2019 പരീക്ഷയും 2020 പ്രവേശനം ഡിസംബര്‍ 2020 പരീക്ഷയും ആഗസ്ത് 9-ന് ആരംഭിക്കും.
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2012 സ്‌കീം, 2012 മുതല്‍ പ്രവേശനം ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2004 സ്‌കീം, 2011 പ്രവേശനം ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ആഗസ്ത് 9-ന് ആരംഭിക്കും.
പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എം.എസ്.സി. ബയോകെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം. ബി.ബി.എ. ഏ്പ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഒന്ന്, രണ്ട് സെമസ്റ്റ്രര്‍ ബി.എച്ച്.എം. ഏപ്രില്‍ 2019 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.