തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ ഉച്ചക്ക് 3ന് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പി.ആർ.ഡി ചേമ്പറിലാണ് പരീക്ഷാഫല പ്രഖ്യാപനം നടക്കുക. വൈകീട്ട് നാലോടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും
