പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിയമനം: ജൂൺ 21വരെ അപേക്ഷിക്കാം

Jun 13, 2021 at 12:47 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുനന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2021-22 അധ്യയന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം വികാസ്ഭവന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന  പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

\"\"

ENGLISH PLUS https://wa.me/+919895374159

റസിഡൻഷ്യൽ സ്വാഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ, ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക.

\"\"

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയും (ബി.എഡ്) ആണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ കുറഞ്ഞത് 5 വർഷം പ്രിൻസിപ്പാളായി/വൈസ് പ്രിൻസിപ്പാളായി ജോലിനോക്കിയ പ്രവൃത്തി പരിചയം വേണം.

\"\"

പ്രായം 35 നം 58 നും മദ്ധ്യേ. 44,020 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷിക്കേണ്ട വിലാസം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം – 695 033. ഫോൺ: 0471 2304594, 2303229.

\"\"

Follow us on

Related News