എടപ്പാൾ: കേരള സ്ക്കൂൾ ടീച്ചേർസ് യൂണിയൻ എടപ്പാൾ ഉപജില്ല കരുതൽ സ്പർശം 2021 കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള മരുന്നും നൽകി. എടപ്പാൾ സബ്ജില്ലയിലെ കെ.എസ്.ടി.യു സംഘടനയിലെ അധ്യാപകർ സംഭരിച്ച തുക്കയും മരുന്നുമാണ് കൈമാറിയത്. കെഎസ്ടിയു ജില്ലാ സെക്രട്ടറി ബഷീർ തൊട്ടിയൻ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അബൂബക്കറിന് കൈമാറി. ജലീൽ വൈരങ്കോട്, കെ. മൊയ്നുദ്ധീൻ, കെ.കെ. അഷറഫ് എന്നിവർ പങ്കെടുത്തു.
ENGLISH PLUS