തിരുവനന്തപുരം: വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ സംസ്ഥാന ബജറ്റിൽ വിവിധ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു.
കോവിഡ് കാലത്തെ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ-ആരോഗ്യ സാമൂഹ്യ വിദഗ്ധർ അടങ്ങുന്ന സമിതി പഠനം നടത്തും.
കുട്ടികളെ കൂടുതൽ ഉത്സാഹവാൻമാരാക്കാൻ അവരുടെ തെരഞ്ഞെടുത്ത കലാ -കരകൗശല സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ടെലി/ ഓൺലൈൻ കൗൺസിലിങ് നൽകുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ബഡജ്റ്റിൽ തുക അനുവദിച്ചു.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർധിപ്പിക്കുന്നതിനുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിക്ടേഴ്സ് ചാനൽ വഴി ഫിസിക്കൽ എജുക്കേഷൻ സെഷനുകൾ ആരംഭിക്കും.