പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള സർവകലാശാല പരീക്ഷകൾ

Apr 14, 2021 at 2:05 am

Follow us on

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) റെഗുലർ, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20,22 തീയതികളിൽ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ.(എസ്.ഡി.ഇ. – സി.എസ്.എസ്.) (2017 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തുന്നതാണ്. കേരളസർവകലാശാല നടത്തുന്ന ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റർ നവംബർ 2020 സെഷൻ പരീക്ഷകളിൽ ഏപ്രിൽ 3, 6 തീയതികളിലെ മാറ്റിവച്ച് പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20,22 എന്നീ തീയതികളിൽ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷാമ്യത്തിലും മാറ്റമില്ല.

\"\"

കേരളസർവകലാശാല ഏപ്രിൽ 3, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബി.സി.എ. (എസ്.ഡി.ഇ.) പരീക്ഷകൾ (CS1441/CP1444- Design and Analysis of Algorithms, CS1442CP1443 – Database Management Systems) യഥാക്രമം ഏപ്രിൽ 20, 22 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

\"\"

പ്രാക്ടിക്കൽ

കേരള സർവകലാശാല നടത്തുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) ഡിസംബർ 2020 ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 23 ന് ലൂർദ് മാതാ എഞ്ചിനീയറിങ് കോളജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

ടൈംടേബിൾ

കേരള സർവകലാശാല മെയിൽ നടത്തുന്ന റെഗുലർ ബി.ടെക്. ആറാം സെമസ്റ്റർ (2013 സ്കീം) കോഴ്സ് കോഡിൽ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാലും ആറും സെമസ്റ്റർ (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

Follow us on

Related News