പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പശ്ചിമഘട്ടത്തിൽ പുതിയ ഇനം മണ്ണിരകൾ: കണ്ടെത്തലുമായി മഹാത്മാഗാന്ധി സർവകലാശാല

Mar 29, 2021 at 6:17 pm

Follow us on

\"\"

കോട്ടയം: പശ്ചിമഘട്ട മേഖലയിൽ നിന്ന് മോണിലിഗാസ്റ്റർ ജനുസിൽപ്പെട്ട മൂന്നു പുതിയ ഇനം മണ്ണിരകളെ കണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർസർവകലാശാല ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവിയോൺമെന്റൽ സ്റ്റഡീസ് ആന്റ് സസ്റ്റെയിനബിൾ ഡെവലപ്മെന്റിലെ മണ്ണിര ഗവേഷണസംഘമാണ് കണ്ടെത്തലിനു പിന്നിൽ. മോണിലിഗാസ്റ്റർ ബഹ്ലൈ, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ, മോണിലിഗാസ്റ്റർ കേരളൻസിസ് എന്നിവയാണിവ. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 80 വർഷങ്ങൾക്കുമുൻപ് രേഖപ്പെടുത്തിയ നാലിനം മോണിലിഗാസ്റ്റർ മണ്ണിരകളെയും കേരളത്തിൽ നിന്നും ആദ്യമായി പ്രസ്തുത സംഘം കണ്ടെത്തി.

\"\"

പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ കെ.എൻ. ബഹ്ൽ, മണ്ണിര വർഗീകരണ ശാസ്ത്രജ്ഞനായ ഡോ. റോബർട്ട് ജെ. ബ്ലായ്ക്ക്മോർ എന്നിവരുടെ സ്മരണാർഥമാണ് രണ്ടു പുതിയയിനം മണ്ണിരകൾക്ക് പേരുകള നൽകിയിരിക്കുന്നത്. കൂടാതെ മൂന്നാമത്തെ മണ്ണിരക്ക് കേരളത്തിന്റെ പേരാണ് നൽകിയത്.

ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള ഒരു മണ്ണിരക്ക് സംസ്ഥാനത്തിന്റെ പേര് നൽകപ്പെടുന്നത്. ഇവയിൽ മോണിലിഗാസ്റ്റർ ബഹ്ലൈ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മൂന്നു സ്ഥലങ്ങളിൽ നിന്നും, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടു സ്ഥലങ്ങളിൽ നിന്നും, മോണിലിഗാസ്റ്റർ കേരളൻസിസ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പത്തു പ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചത്. ഈ കണ്ടെത്തലുകൾ ന്യൂസിലാൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അന്തർദേശീയ ഗവേഷണ ജേർണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"


മോണിലിഗാസ്റ്റർ ജനുസ്സിൽപ്പെട്ട മണ്ണിരയുടെ പൂർവ്വികർ ഏകദേശം രണ്ടുകോടി വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്നുവെന്നാണ് നിഗമനം. മണ്ണിൽ ജീവിക്കുന്ന അകശേരു ജീവിവർഗങ്ങളിൽ വലുപ്പത്തിൽ മുൻപന്തിയിലുള്ളവരാണ് മണ്ണിരകൾ. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോടുള്ള സംവേദനക്ഷമതയും വിവിധതരം മണ്ണുകളിൽ കാണപ്പെടുന്നു എന്നുള്ളതുകൊണ്ടും മണ്ണിരകളെ പാരിസ്ഥിതിക സൂചകങ്ങളായി കണക്കാക്കപ്പെടുന്നു. മണ്ണിരയുടെ വർഗീകരണം, മോളിക്യുലർ തലത്തിലും ബന്ധപ്പെട്ട ജൈവശാസ്ത്രമേഖലകളിലും ഗവേഷണ പഠനങ്ങൾ നടത്തുന്ന പ്രസ്തുതകേന്ദ്രം ഇന്ത്യയിലെ ചുരുക്കം ഗവേഷണസ്ഥാപനങ്ങളിലൊന്നാണ്. ഇന്ത്യയിലേയും മറ്റു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളുമായി ഗവേഷകബന്ധം ഈ കേന്ദ്രത്തിനുണ്ട്. ഡോ. എസ്. പ്രശാന്ത് നാരായണൻ, എസ്. ശത്രുമിത്ര, ആർ. അനുജ, ഡോ. ജി. ക്രിസ്റ്റഫർ, ഡോ. എ.പി. തോമസ്, ഡോ. ജെ.എം. ജുൽക എന്നിവരുൾപ്പെട്ട ഗവേഷണസംഘമാണ് പഠനങ്ങൾ നടത്തിയത്.

\"\"

Follow us on

Related News