പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരഞ്ഞെടുപ്പ്: ഏപ്രിൽ 6ന് പൊതുഅവധി

Mar 24, 2021 at 6:26 pm

Follow us on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ 6ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.

സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

\"\"

കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.

\"\"
\"\"

Follow us on

Related News