പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ബിഎസ്‌സി ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷൻ നാളെ

Mar 4, 2021 at 8:13 pm

Follow us on


തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അനുവദിച്ച ബിഎസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് നാളെ (മാർച്ച് 5) സ്‌പോട്ട് അഡ്മിഷൻ നടത്തും.
വിദ്യാർഥികൾ കോളജിൽ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി. ഉൾപ്പെടെ) നേരിട്ടെത്തണം. നിലവിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളജ് ട്രാൻസ്ഫർ/ കോഴ്‌സ് ട്രാൻസ്ഫർ പരിഗണിക്കില്ല. നിലവിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
യൂണിവേഴ്‌സിറ്റി അഡ്മിഷൻ ഫീസ് (എസ്.ടി/ എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ). രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്‌ട്രേഷൻ ഫീസ് 500 രൂപ കൂടി അടയ്ക്കണം. മുമ്പ് അഡ്മിഷൻ ഫീസ് അടച്ചവർ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൊണ്ടുവരണം. സീറ്റുകളുടെ വിവരങ്ങൾ http://admissions.keralauniversity.ac.in ൽ ലഭിക്കും.

\"\"

Follow us on

Related News