തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ ഹയർ സെക്കണ്ടറി വിഭാഗവും കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ മികച്ച യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ ചവറ ബേബി ജോൺ മെമ്മോറിയൽ സർക്കാർ കോളേജ്, കടയ്കൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി കെ.പി.എം.എസ്.എം. ഹയർസെക്കണ്ടറി സ്‌കൂൾ, തൃശൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, കുലശേഖരപുരം സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മലപ്പുറം അൻവറുൾ ഇസ്ലാം വിമൻസ് അറബിക് കോളേജ്, പാനൂർ മഹാത്മാ ഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവയ്ക്കാണ്. മികച്ച വോളന്റിയർമാരായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 10 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...