പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

നീറ്റ് പി.ജി പ്രവശന പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Feb 23, 2021 at 11:42 am

Follow us on

ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. മാര്‍ച്ച് 15 ആണ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഇന്ന് മൂന്ന് മണിയോടെ ഇതിന്റെ ലിങ്ക് വെബ്‌സൈറ്റില്‍ ആക്ടിവേറ്റ് ആകും. ഏപ്രില്‍ 18നാണ് നീറ്റ് പി.ജി 2021 പ്രവേശന പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും. എം.ഡി/ എം.എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പി.ജി പരീക്ഷയെഴുതാം.

യോഗ്യത

  • മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതാം.
  • മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകണം.
  • നീറ്റ് പി.ജി 2021 എഴുതുന്നവര്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചിരിക്കണം. ജൂണ്‍ 30നോ അതിന് മുമ്പോ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞവരാകണം അപേക്ഷകര്‍.
\"\"

Follow us on

Related News