കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന കോച്ചിങ് സെന്റര് ഫോർ മൈനോരിറ്റി യൂത്തിൽ ജനുവരി മുതൽ ജൂൺ വരെ നൽകുന്ന സൗജന്യ പരീക്ഷ പരിശീലനത്തിന്റെ ഹോളിഡേ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്പോട് അഡ്മിഷൻ നാളെ മുക്കം നെല്ലിക്കാപ്പറമ്ബ് ദാറുൽ ഹുദാ ക്യാമ്പസ്സിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മതിയായ രേഖകളുടെ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8129 763293, 9946 005650 എന്ന നമ്പറിൽ ബന്ധപ്പെടുക.
