തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം. ജനുവരി 11വരെ അപേക്ഷിക്കാം. നിലവിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന കേന്ദ്ര സംസ്ഥാന ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണ നിർവഹണ പ്രക്രിയയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.dop.lsgkerala.gov.in.
