തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തിളങ്കളാഴ്ച പുന:രാരംഭിക്കും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും സംപ്രേഷണം ചെയ്യും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 07.00 മണി മുതല്‍ ഇതേ ക്രമത്തില്‍ നടത്തും. ബാക്കി ക്ലാസുകളുടെ സമയക്രമം ചുവടെ
1. പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 11.00 മുതല്‍ 12.00 മണി വരെ.
2 .എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 02.00 മുതല്‍ 02.30 വരെ
3. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്ത രൂപത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.00 നും 02.00 നും ഇടയില്‍ സംപ്രേഷണം ചെയ്യും.
4 . പത്തിലെ ക്ലാസുകള്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30 മുതല്‍ 08.00 മണിവരെ അതേ ക്രമത്തില്‍ നടത്തും.