തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 300 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1 കോടി മുതൽ 3 കോടി രൂപവരെ ചെലവിട്ടാണ് ഓരോ കെട്ടിടവും നിർമിക്കുക. ഇത്തരത്തിൽ നിര്‍മ്മിക്കുന്ന 300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് വൈകാതെ തറക്കല്ലിടും. 25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
.