തിരുവനന്തപുരം: പുതുവർഷത്തിൽ ഉന്നത വിദ്യഭ്യാസരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുത്ത സർവകലാശാലകളിലും കോളജുകളിലും 205 കോടി രൂപയുടെ വികസനം നടപ്പാക്കും. മഹാരാജാസ് കോളജ്, യൂണിവേഴ്സിറ്റി കോളജ്, കേരള വര്‍മ്മ കോളജ് തുടങ്ങി 13 കോളജുകളിലും എംജി യൂണിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബി വഴിയുള്ള 205 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...