കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
- കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഏപ്രില്‍ 2019, ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30-ന് ആരംഭിക്കും.
- യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്നിംഗ് കോളജുകളിലേയും 2017 സിലബസ് 2017 പ്രവേശനം, രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2016 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ്, 2015 പ്രവേശനം ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയും 2021 ജനുവരി 4-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2018, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി. ഏകജാലകം അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് കോളജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം നല്‍കുന്നു. സ്റ്റുഡന്റ്സ് ലോഗിനില്‍ 21-ന് വൈകീട്ട് 5 മണി വരെ ഈ സൗകര്യം ലഭ്യമാകും. തിരുത്തലുകള്‍ വരുത്തിയ വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പുതുക്കിയ പ്രിന്റ്ഔട്ട് എടുത്ത് അപേക്ഷ പൂര്‍ണമാക്കണം. ആദ്യ ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അവര്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ സാധ്യമല്ല. 24-ന് കോളജുകള്‍ക്ക് കൈമാറുന്ന വെയ്റ്റിംഗ് റാങ്ക്ലിസ്റ്റില്‍ നിന്ന് 30 മുതല്‍ ജനുവരി 5-ന് വൈകീട്ട് 3 മണി വരെ മെറിറ്റ് സംവരണ നിയമങ്ങള്‍ പാലിച്ചു കൊണ്ട് കോളേജുകളില്‍ പ്രവേശനം നടത്തും.
പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജില്‍ പുതുതായി അഫിലിയേഷന്‍ നല്‍കിയ എം.എസ്.സി. ബോട്ടണി എയ്ഡഡ് കോഴ്സിന് പ്രവേശനം നേടാന്‍ അവസരം. ലേറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 26 വരെ കോളജില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക 28-ന് കോളജില്‍ പ്രസിദ്ധീകരിക്കും. 29, 30 തീയതികളില്‍ പ്രവേശനം നടത്തി 31-ന് ക്ലാസുകള്‍ ആരംഭിക്കും.
അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്രമാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഉന്നത വിദ്യാഭ്യാസ വിഭാഗം അധ്യാപകര്‍ക്കായി ടെക്നോളജി ഇന്റഗ്രേഷന്‍ ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍ എന്ന വിഷയത്തില്‍ 2021 ജനുവരി 5-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്സിലേക്ക് 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mhrdtlc.uoc.ac.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.