പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഓണ്‍ലൈന്‍ അപേക്ഷയിലെ പിഴവ്; വിദ്യാര്‍ത്ഥിക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാന്‍ ഐഐടിയോട് സുപ്രീം കോടതി

Dec 10, 2020 at 5:39 pm

Follow us on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവ് സംഭവിച്ചതുമൂലം പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് എന്‍ജിനിയറിങ്ങില്‍ താല്‍ക്കാലിക പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനിടെ , അപേക്ഷ പിന്‍വലിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതിനാലാണ് ജെഇഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സിദ്ധാന്ത് ബത്രക്ക് സീറ്റ് നഷ്ടമായത്. സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി ഐഐടിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബോംബെ ഹൈക്കോടതിയും ഈ ആവശ്യം നിരസിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രവേശനം ഉറപ്പ് വരുത്തണമെന്ന് ഐഐടിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് ശീതകാല അവധിക്കുശേഷം വീണ്ടും പരിഗണിക്കും.

\"\"

Follow us on

Related News