തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തുള്ള ഉന്നത സ്ഥാപനമായ എന്‍.സി.ഇ.ആർ.ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്തിനെ നിയമിച്ചു. അന്‍വർ സാദത്തിന്റെ ഈ മേഖലയിലെ വൈദഗ്ദ്ധ്യവും അനുഭവവും പരിഗണിച്ചു കൊണ്ടാണ് എന്‍.സി.ഇ.ആർ.ടിയുടെ എഡ്യുക്കേഷൻ ടെക്നോളജി വിഭാഗമായ സി.ഐ.ഇ.ടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്വൈസറി ബോർഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊപ്പോസലുകളുടെ പരിശോധനയും ശുപാർശ നല്‍കലുമാണ് അഡ്വൈസറി ബോർഡിന്റെ ചുമതല. അന്‍വർ സാദത്തിനു പുറമെ ഐ.എസ്.ആർ.ഒ, ഇഗ്നോ, യു.ജി.സി, ഇ.എം.എം.ആർ.സി കാശ്മീർ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരേയും ബോർഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. 2023 വരെ മൂന്നു വർഷത്തേക്കാണ് നിയമനം.കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര ഡിജിറ്റല്‍ വിദ്യാഭ്യാസ അന്തർഘടന തയ്യാറാക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗമായും അന്‍വർ സാദത്തിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചിരുന്നു. ഐടി@സ്കൂള്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടർ, ഇ-കൃഷി പ്രോജക്ട് തലവന്‍, കുസാറ്റ് സിന്‍ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഫഷണല്‍ സംഘടനയായ എ.ഇ.സി.ടി നല്‍കുന്ന അവാർഡ് 2018-ല്‍ ആദ്യമായി ലഭിക്കുന്നത് അന്‍വർസാദത്തിനായിരുന്നു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...