ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിക്ക് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് കത്ത് നല്‍കിയത്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള കൗണ്‍സിലിങ് നേരിടുന്ന പ്രതിസന്ധി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ച വിദ്യാര്‍ത്ഥികളും സുപ്രീം കോടതിയെ സമീപിച്ചു. ചില സ്വാശ്രയ കോളജുകള്‍ ഫീസ് നിര്‍ണയ സമിതി നേരത്തെ നിശ്ചയിച്ചതിനെക്കാളും മൂന്ന് ഇരട്ടി ഫീസാണ് ആവശ്യപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...