ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ എല്‍ഡിസി, പോസ്റ്റല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് എസ്എസ് സി (സ്റ്റാഫ് ഇലക്ഷന്‍ കമ്മീഷന്‍) അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. www.ssc. nic. in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടുവാണ് യോഗ്യത. 1994 ജനുവരി രണ്ടിനു മുന്‍പോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. എസ് സി/ എസ്ടിക്കും ഒബിസി, ഭിന്നശേഷിക്കാര്‍ക്കും പ്രയപരിധിയില്‍ ഇളവുണ്ട്.
രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാം ഘട്ട പരീക്ഷ 2021 ഏപ്രില്‍ 12 മുതല്‍ 27 വരെ അപേക്ഷിക്കാം. രണ്ടാം ഘട്ട ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. ഒഴിവുകളെകുറിച്ചും, ഓരോ തസ്തികക്കും വേണ്ട യോഗ്യതകളെ കുറിച്ചും മറ്റു വിശദാംശങ്ങള്‍ക്കും വെബ്‌സൈറ്റ് കാണുക.