തിരുവനന്തപുരം എം.ബി.ബി.എസ്/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്ററിയാം. എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രിക്കള്‍ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നവംബര്‍ 26 ന് മുമ്പായി ഓണ്‍ലൈന്‍ വഴിയോ, പോസ്റ്റ് ഓഫീസ് മുഖാന്തരമോ പോമെന്റ് നടത്തണം. നവംബര്‍ 26 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി അഡ്മിഷനും നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. പ്രവേശനം നേടുന്ന സമയം ഡേറ്റ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് പ്രകാരമുള്ള മറ്റുരേഖകളടക്കം കോളജില്‍ ഹാജരാക്കണം. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച ഫീസ് മാത്രം അടച്ചാല്‍ മതിയാകും. മറ്റു വിവരങ്ങള്‍ക്ക് 0471 2525300 എന്ന നമ്പറില്‍ ബന്ധപ്പെടാം.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...