ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
- mcc.nic.in സന്ദര്‍ശിക്കുക
- ഹോം പേജില്‍ UG Medical Counselling എന്ന ഓഷന്‍ തിരെഞ്ഞെടുക്കുക
- ഇടതു വശത്ത് കാണുന്ന New Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
- പുതിയ ഒരു റോള്‍ നമ്പറും പാസ്വേർഡും ലഭിക്കും. ഇതുപയോഗിച്ച് നീറ്റ് കൗണ്‍സിലിങ് രജിസ്ട്രേഷന് ലോഗിന്‍ ചെയ്യാം.
വീണ്ടും വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ candidate login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ചു കഴിഞ്ഞാല്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്.