പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല: വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങൾ

Nov 17, 2020 at 7:35 pm

Follow us on

യു.ജി: നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാംഘട്ട അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ആദ്യ ഓപ്ഷനില്‍ പ്രവേശനം നേടിയവർ ഒഴികെയുള്ളവർക്കും സീറ്റുകൾ ലഭിക്കാത്തവർക്കും പുതിയ കോളജ്, കോഴ്‌സ്, എന്നിവ തിരഞ്ഞെടുക്കാം. നവംബര്‍ 18 മുതല്‍ 20 വരെ അപേക്ഷകൾ സ്വീകരിക്കും. ഓരോ കോളജുകളിലേയും കോഴ്‌സുകള്‍, ഒഴിവുകള്‍ എന്നിവക്കനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടത്. നവംബര്‍ 24-നു ശേഷം പുതുക്കിയ ഓപ്ഷനുകളുടെ റാങ്ക്‌നില സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്മെന്റ് ലഭിച്ചവർ നവംബര്‍ 30 നകം പ്രവേശനം നേടേണ്ടതാണ്.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനം നവംബര്‍ 19 ന്. 100 വരെയുള്ള റാങ്ക്‌ലിസ്റ്റിലുൾപ്പെട്ടവർ പ്രവേശനത്തിനായി അന്നേദിവസം പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

\"\"

ന്യൂജനറേഷന്‍ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ 2020-21 അധ്യയനവര്‍ഷത്തെ ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് (സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളവ) നവംബര്‍ 21 ന് വൈകീട്ട് 5 മണിക്ക് മുമ്പായി പ്രോഗ്രാമൊന്നിന് 10500 രൂപ നിരക്കില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ചലാന്‍ രശീതി cucdcnc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407112 എന്ന നമ്പറില്‍ ബന്ധപ്പെടുക

നാലാം സെമസ്റ്റർ പരീക്ഷയില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ നടത്തി വരുന്ന നാലാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്. യു.ജി. ഏപ്രില്‍ 2020 പരീക്ഷയിലെ ബി.വി.സി, ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്റെ 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017 Admn) എന്ന പേപ്പറും റഗുലര്‍, എസ്.ഡി.ഇ. ബി.എ. മള്‍ട്ടിമീഡിയയുടെ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പറായ JOU4C04 Digital Journalism (2017&2018 Admn) എന്ന പേപ്പറും 23ലേക്ക് മാറ്റിയിരിക്കുന്നു.

\"\"

Follow us on

Related News