പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ശിശുദിനത്തിൽ \’ജാലകങ്ങൾക്കപ്പുറം\’ ഒരുക്കി സമഗ്ര ശിക്ഷാ കേരളം

Nov 13, 2020 at 7:07 pm

Follow us on


തിരുവനന്തപുരം: ശിശുദിനത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കലാപ്രകടനത്തിന് അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളം. ഇതുവരെ കണ്ടിട്ടില്ലാത്ത കുരുന്നുകളുമായി സൗഹൃദത്തിന്റെ കൈകോർത്തു പിടിക്കാൻ \’ജാലകങ്ങൽക്കപ്പുറം\’ എന്ന പേരിലാണ് ഓൺലൈൻ കലാപരിപാടി നടത്തുക. വ്യത്യസ്ത ജില്ലകളിലെ ബി.ആർ.സി പരിധിയിലെ കുട്ടികൾ ചേർന്ന് ഓൺലൈനായി ട്വിന്നിംഗ് പ്രോഗ്രാമിനാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലെ 172 ബി.ആർ.സികളിലെ കാൽ ലക്ഷത്തോളം കുട്ടികളാണ് പരിപാടി നടത്തുക. ഓരോ ബി.ആർ.സിയിൽ നിന്നും കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം തിരഞ്ഞെടുക്കപ്പെട്ട 150 പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കലാപ്രകടനം നടത്തുക. ബി.ആർ.സി കളിലെ ഭിന്നശേഷി കുട്ടികളെ എൽ.പി., യു.പി. സെക്കന്ററി ഗ്രൂപ്പുകളാക്കി തിരിച്ച് സർഗാത്മ പ്രകടനങ്ങളുടെ നവമാധ്യമവേദിയൊരുക്കിയ ശേഷമാണ് മറ്റ് ബി.ആർ.സികളുമായി ശിശുദിനത്തിൽ കൂട്ടുചേരുക. 100 പേർ ചേർന്ന ഓരോ വിഭാഗത്തിനും പ്രത്യേക ഗൂഗിൾ പ്ലാറ്റ്ഫോമുകളുണ്ടാകും. ഉദ്ഘാടനത്തിനായി എത്തുക ബി.ആർ.സി തലത്തിൽ മികവ് തെളിയിച്ച ഒരു പ്രതിഭയാകും. സർഗാത്മക കഴിവുകളുടെ അവതരണത്തിന് തുടക്കമിടുക സാംസ്‌കാരിക വിദ്യാഭ്യാസ പൊതുപ്രവർത്തകരിൽ ഒരാളായിരിക്കും. പ്രാർത്ഥന, ശിശുദിന ഗാനം, ചാച്ചാജിയാവാം, ചിത്രരചന, നാടൻ പാട്ടുകൾ, നൃത്തങ്ങൾ, കവിതകൾ, അഭിനയം, കരകൗശല നിർമാണം, ആയോധന കലകൾ, കടങ്കഥ, പ്രാദേശിക കലാരൂപങ്ങൾ തുടങ്ങിയവ ജാലകങ്ങൾക്കപ്പുറം പരിപാടിയിൽ ഉണ്ടാകും.

\"\"

Follow us on

Related News