പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം: പരീക്ഷാ കേന്ദ്രത്തിനും മാറ്റം

Nov 10, 2020 at 4:36 pm

Follow us on

ബി.പി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (ഏപ്രില്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 13, 16 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഏപ്രില്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 16 മുതല്‍ ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (നവംബര്‍ 2019) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.എസ്.സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. (ഏപ്രില്‍ 2020) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.

പരീക്ഷ മാറ്റി വെച്ചു

കാലിക്കറ്റ് സര്‍വകലാശാല പഠന വിഭാഗങ്ങളില്‍ നവംബര്‍ 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സി.സി.എസ്.എസ്. – പിജി (2016 പ്രവേശനം) എം.എ., എം.എസ്.സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എല്‍.ഐ.എസ്.സി., എം.സി.ജെ., എം.ടി.എ., (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) (ഏപ്രില്‍ 2020) പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എ. അഫ്‌സലല്‍ ഉലമ, ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ (സി.യു.സി.ബി.സി.എസ്.എസ്.) (ഏപ്രില്‍ 2020) പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ (2018 പ്രവേശനം) എസ്. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും (2015, 16, 17 പ്രവേശനം) പി.,ക്യു., ആര്‍. സീരീസ് പരീക്ഷാര്‍ത്ഥികള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്റി സ്‌കൂളിലും അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2020) പരീക്ഷക്ക് തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പരീക്ഷാ കേന്ദ്രമില്ല.

ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ ബി.കോം ഓണേഴ്‌സ് കോഴ്‌സിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടുക.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

\"\"
\"\"

Follow us on

Related News