തിരുവനന്തപുരം:എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ ജോലി സംരക്ഷണ ആനുകൂല്യം 2015 ജൂൺ ഒന്നുമുതൽ 2022 മാർച്ച് 31വരെ ദീർഘിപ്പിക്കുന്നതിനായി മന്ത്രിസഭാ തീരുമാനമെടുത്തെന്നും ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. നിലവിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകിയിരുന്നു.
എന്നാൽ 2015 മാർച്ച് 31 ന് ശേഷം നിയമിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകുന്നില്ല.അതിനാൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ സാമ്പത്തികാനുകൂല്യം ഇല്ലാതെ അവർ പുറത്താകുന്ന സാഹചര്യം ആണുള്ളത്. ഈ ആനുകൂല്യം ഇപ്പോൾ സർവീസിന് പുറത്തു നിൽക്കുന്ന ഇരുന്നൂറ്റി നാൽപത്തി രണ്ട് അധ്യാപകർക്ക് പ്രത്യക്ഷത്തിലും (അവർക്കു സർവീസിൽ തിരികെ പ്രവേശിക്കാവുന്നതാണ്)
മുപ്പതിനായിരത്തോളം വരുന്ന അധ്യാപകർക്ക് പരോക്ഷമായും ലഭിക്കുന്നു. ഈ തീരുമാനത്തിലൂടെ അധ്യാപകരുടെ ജോലി സുരക്ഷയും സംതൃപ്ത സേവനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു...









