തിരുവനന്തപുരം:പ്ലസ് ടു പരീക്ഷകൾക്കൊപ്പം പരീക്ഷകൾക്കും യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും ഇന്ന് തുടക്കം. 8, 9 ക്ലാസുകളിലെയും യുപി ക്ലാസുകൾ ഉൾപ്പെടുന്ന ഹൈസ്കൂളുകളിലെ അഞ്ചു മുതലുള്ള ക്ലാസുകളിലെയും പരീക്ഷകൾക്കാണ് ഇന്നു തുടക്കമാകുക. അഞ്ചാം ക്ലാസിൽ രാവിലെ 10 മുതൽ 12.15 വരെ ഇംഗ്ലിഷ് പരീക്ഷയാണ്. 6 മുതൽ 9 വരെ ക്ലാസുകളിൽ ഉച്ചയ്ക്കു 2നാണ് പരീക്ഷ. ആറാം ക്ലാസിൽ ഭാഷാ വിഷയങ്ങളും ഏഴിൽ ഇംഗ്ലിഷ്, എട്ടിൽ ഒന്നാം ഭാഷ, ഒൻപതിൽ ഹിന്ദി എന്നീ പരീക്ഷകൾ നടക്കും. മാർച്ച് 31 വരെയാണു പരീക്ഷ നടക്കുക. ഹൈസ്കൂളിനൊപ്പം പ്രവർത്തിക്കുന്ന എൽപി സ്കൂളിലെ പരീക്ഷ മാർച്ച് 12ന് ആരംഭിക്കും.
ഇൻഡിപെൻഡന്റ് യുപി സ്കൂളുകളിലെ 5 മുതൽ 7 വരെ ക്ലാസുകളിലെ പരീക്ഷ 18 മുതൽ 30 വരെയും ഇൻഡിപെൻഡന്റ് എൽപി സ്കൂളുകളിലെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ പരീക്ഷ 24 മുതൽ 30 വരെയും നടക്കും. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്നലെ മുതൽ ആരംഭിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്
തിരുവനന്തപുരം:ആറാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ’ കോഴ്സിലേക്കും പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിലാണ്
ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ. ക്ലാസുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 8281098863, 8281098861, 0471-2313065, 2311654.










