പ്രധാന വാർത്തകൾ
ഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാ

ഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതല

Mar 5, 2026 at 5:38 pm

Follow us on

തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിക്കണമെന്ന സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാൻ വിസമ്മതിച്ച ചാൻസലറുടെ (ഗവർണർ) ഉത്തരവ് അവഗണിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാകുമാരിക്ക് സ്ഥാനം നഷ്ടമായി. ഗീതാകുമാരിയെ വി സി സ്ഥാനത്തുനിന്ന് നീക്കി. പകരം സാങ്കേതിക സർവകലാശാല (KTU) മുൻ വി.സി ഡോ. സിസാ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി ഗവർണർ ഉത്തരവിട്ടു.

വിവാദത്തിന് പിന്നിലെ കാരണം

​സംഭവങ്ങളുടെ തുടക്കം ബി.എഫ്.എ (Bachelor of Fine Arts) പരീക്ഷയിൽ പരാജയപ്പെട്ട ഒരു വിദ്യാർത്ഥിയെ വിജയിപ്പിക്കാനുള്ള സർവകലാശാല സിൻഡിക്കേറ്റിന്റെ വിവാദ തീരുമാനത്തോടെയായിരുന്നു. പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ നീക്കത്തിനെതിരെ രാജ്ഭവനിൽ പരാതി എത്തുകയും, ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ തീരുമാനം ഉടൻ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു.

നാടകീയമായ സംഭവവികാസങ്ങൾ

​ഗവർണറുടെ വ്യക്തമായ നിർദ്ദേശം ഉണ്ടായിട്ടും അത് നടപ്പാക്കാൻ വി.സി ഡോ. ഗീതാകുമാരി തയ്യാറായില്ല. സിൻഡിക്കേറ്റ് തീരുമാനത്തിന് ഒപ്പം നിൽക്കുകയും ചാൻസലറുടെ അധികാരാവകാശങ്ങളെ അവഗണിക്കുകയും ചെയ്തത് വലിയ അച്ചടക്ക ലംഘനമായാണ് ലോക്ഭവൻ വിലയിരുത്തിയത്.

  • അച്ചടക്ക നടപടി: വി.സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് ഉടൻതന്നെ വിസിയെ, സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടി സ്വീകരിച്ചത്.

ഭരണപ്രതിസന്ധി രൂക്ഷമാകുന്നു

​കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും വി.സിമാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പരീക്ഷാ ഫലങ്ങളിൽ സിൻഡിക്കേറ്റ് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന കടുത്ത സന്ദേശമാണ് ഈ നടപടിയിലൂടെ ഗവർണർ നൽകുന്നത്.

Follow us on

Related News