തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരം. സ്കോൾ കേരള മന്ദിരത്തിന്റെയും തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കായി കിള്ളിപ്പാലത്ത് നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തേത് പോലെ ആജീവനാന്ത വിദ്യാഭ്യാസ രംഗത്തും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്കോൾ കേരള ആരംഭിക്കുന്ന ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻ്റ് കോഴ്സിൻ്റെ ഉദ്ഘാടനവും വി ശിവൻകുട്ടി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ ഉമേഷ് ഐ എ എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ വി എസ് സൂര്യ, എക്സിക്യൂട്ടീവ് എഞ്ചിനീയർ മുത്തു കുമാർ, എസ്.സി ഇ. ആർ.ടി ഡയറക്ടർ ഡോ ആർ കെ ജയപ്രകാശ്, എസ്.എസ്.കെ പ്രൊജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ, എസ്.ആർ.സി ഡയറക്ടർ ഡോ.പി പ്രമോദ്, കെ.എസ്.ഡി.എം.എ മെമ്പർ ഡോ.ജോയ് ഇളമൺ, ഡി. ആർ ഹാൻ്റ, എം എസ് അഞ്ജന എന്നിവർ സംസാരിച്ചു.സ്കോൾ-കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം സ്വാഗതവും ഡി.ഡി.ഇ . ശ്രീജ ഗോപിനാഥ് നന്ദിയും പറഞ്ഞു .
ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി
തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ...









