തിരുവനന്തപുരം:കെ.ടെറ്റ് പരീക്ഷയെ തുടർന്ന് നാളത്തെ ഹയർ സെക്കൻഡറി മാതൃക പരീക്ഷയിൽ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. നാളെ നടക്കേണ്ട പരീക്ഷ 25ലേക്കാണ് മാറ്റിയിട്ടുള്ളത്. ഫെബ്രുവരി 16മുതൽ ആരംഭിച്ച പരീക്ഷ 24 വരെയാണ് നടക്കുന്നത്. എന്നാൽ അധ്യാപകർക്കുള്ള കെടെറ്റ് പരീക്ഷ ഫെബ്രുവരി 21, 23 തീയതികളിലായി നടത്തുന്നതിനാൽ ഹയർ സെക്കൻഡറി ഉൾപ്പടെ ക്ലാസ്സ് മുറികൾ കെടെറ്റ് പരീക്ഷക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് നാളെ (23.02.2026) നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി മാതൃക പരീക്ഷ 25.02.2026 ലേക്ക് മാറ്റിയത്. വിഷയത്തിലും പരീക്ഷാ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ










