പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

Feb 16, 2026 at 7:20 am

Follow us on

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം ഇനിയും നിയമനം നൽകാത്ത സർക്കാർ നടപടിക്കെതിരെ ഇന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധമിരമ്പും. HSA English റാങ്ക് ലിസ്റ്റ് നിലനിൽക്കെ ചട്ടവിരുദ്ധമായി താൽക്കാലിക നിയമനം തുടരുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്ന് ഉദ്യോഗാർഥികൾ മാർച്ചും ധർണയും നടത്തുകയാണ്. ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ 536 സ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം താത്കാലികക്കാരെ നിയമിച്ചുകൊണ്ട് സർക്കാർ പി.എസ്.സി. റാങ്ക്പട്ടികയെ നോക്കുകുത്തിയാക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.


സംസ്ഥാനത്താകെ 536 ഇംഗ്ലീഷ് അധ്യാപക തസ്തികളുടെ ഒഴിവുള്ളപ്പോഴാണ് ചില ജില്ലയിൽ ഒരാളെപ്പോപ്പം നിയമിക്കാതെ ഇംഗ്ലീഷ് അധ്യാപകപട്ടിക കാലഹരണപ്പെടുന്നത്. മൂന്നുമാസം മാത്രമാണ് ഇനി റാങ്ക് പട്ടികയുടെ കാലാവധി. നിലവിലെ റാങ്ക്പട്ടിയിൽ മെയിൻ ലിസ്റ്റിൽ 562 പേരാണുള്ളത്. ഇതിൽ കോട്ടയം, എറണാകുളം ജില്ലകൽ മെയിൻ ലിസ്റ്റിലെ ഒന്നാം റാങ്കുകാർക്കുപോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല എന്നാണ് പരാതി. ഇതിനുമുൻപും ഒന്നാം റാങ്ക് കിട്ടിയവർക്ക് നിയമനം ലഭിക്കാതെ ഇംഗ്ലീഷ് റാങ്ക്പട്ടികയുടെ കാലാവധി അവസാനിച്ചിരുന്നു.
എറണാകുളത്ത് മെയിൻ റാങ്ക് പട്ടിക യിൽ 10 പേരെമാത്രമാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. സപ്ലിമെൻ്ററി ലിസ്റ്റിൽ 46 പേരും. ഒരാൾക്കുപോലും നിയമനം നൽകിയില്ല. എന്നാൽ, 60 താത്കാലിക അധ്യാപകരെയാണ് എല്ലാ വർഷവും നിയ മിക്കുന്നത്. കോട്ടയത്ത് മെയിൻ പട്ടികയിൽ 10, സപ്ലിമെൻ്ററിയിൽ 39 എന്നിങ്ങനെയാണ് പട്ടികയിലുള്ളവർ. ഒന്നാം റാങ്കുകാരിക്കുപോലും കോട്ടയത്ത് നിയമനം ലഭിച്ചിട്ടില്ല. സപ്ലിമെൻ്ററി പട്ടികയിൽനിന്ന് ഒരാൾക്ക് മാത്രം നിയമനം കിട്ടി. എന്നാൽ 46 അധ്യാപകരെയാണ് എല്ലാ വർഷവും താത്കാലികമായി നിയമിക്കുന്നത്.


മറ്റു ജില്ലയിലെയും നിയമനം ഈ അവസ്ഥയിലാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്ന് ഒരാളെപ്പോലും നിയമിച്ചിരുന്നില്ല. ഇത്തവണ ഇടുക്കി യിൽ രണ്ടും പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ നാലും തൃശ്ശൂരിൽ ഏഴും നിയമനങ്ങളാണ് മെയിൻ, സപ്ലിമെന്റ്ററി പട്ടികകളിൽനിന്നായി നടന്നതെന്ന് പറയുന്നു. നിലവിലെ റാങ്ക്‌പട്ടികയുടെ സപ്ലിമെൻ്ററി പട്ടികയിൽ 854 പേരാണുള്ളത്. മെയിൻ, സപ്ലിമെന്ററി പട്ടികകളിൽനിന്ന് ഇതിനകം അഡ്വൈസ്ചെയ്തത് 170 പേരെ മാത്രമാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

Follow us on

Related News