തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടും. കേരള, എംജി, കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകളുടെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12 വരെ ഉണ്ട്. അവശ്യ സർവീസുകളെയും ശബരിമല തീർഥാടകർ, മാരാമൺ കൺവൻഷനിൽ പങ്കെടുക്കുന്നവർ എന്നിവരെയും പണി മുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി, സ്വകാര്യ ബസ് സംഘടനകളും ഓട്ടോ, ടാക്സി യൂണിയനുകളും പണിമുടക്കിനു പിന്തുണ നൽകുന്നുണ്ട്. അധ്യാപക, കർഷക, സർക്കാർ സർവീസ്, കെഎസ്ഇബി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ










