കാസർകോട്: പെരുന്നാളിന് 3 ദിവസത്തെ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത അന്താരാഷ്ട്ര ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം കൊണ്ടുവന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇതിന് പുറമെ വെള്ളിയാഴ്ചകളിൽ
ജുമുഅ നമസ്കാരത്തിന് തടസമില്ലാത്ത തരത്തിൽ സ്കൂൾ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.
- പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്ത
- കെൽട്രോണിൽ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ
- പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നു
- കാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻ
- സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം










