തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക്. സിബിഎസ്ഇ 10,12 ക്ലാസുകളിലെ ഒന്നാംഘട്ട പൊതുപരീക്ഷ ഫെബ്രുവരി17ന് ആരംഭിക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഫെബ്രുവരി ആദ്യവാരം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. CBSE സ്വകാര്യ വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 19ന് പ്രസിദ്ധീകരിച്ചിരുന്നു.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിദ്യാർത്ഥികൾക്ക് http://cbse.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഹോം പേജിലെ ‘Pariksha Sangam’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘Schools’ എന്ന സെക്ഷനിൽ കയറി ‘Admit Card/Attendance Sheet’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
നിങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ 2026 മെയ് 15 മുതൽ ജൂൺ ഒന്നുവരെ നടക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 22ന് പുറത്തിറക്കും.










