തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ (സിഡിസി) പ്രീ-സ്കൂൾ അധ്യാപകൻ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ വിവരങ്ങളും യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ:
പ്രീ-സ്കൂൾ അധ്യാപകർ
🌐 ഈ തസ്തികയിലേക്ക് എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും വേണം. കൂടാതെ പ്രീ-സ്കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വഴിയാണ് നിയമനം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ് ആണ്. 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം.
ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
🌐 ഈ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് (PGDCCD) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് (DCCD) യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. നവജാതശിശുക്കളുടെ ഫോളോ-അപ്പ് ക്ലിനിക്കുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 43,400 രൂപ മുതൽ 91,200 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ http://cmd.kerala.gov.in വഴി അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 4 ആണ്.
- ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രീ-സ്കൂൾ അധ്യാപകൻ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്: 91,200 രൂപ വരെ ശമ്പളം
- മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സ് പ്രവേശനം: അപേക്ഷ 5വരെ
- സ്പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകം
- എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകി
- ദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്







.jpg)


