തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങാൻ വായ്പ പദ്ധതിയുമായി കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ. പഠന ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശ നിരക്കിൽ 60,000 രൂപ വരെയാണ് വായ്പയായി നൽകുന്നത്. ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, 18 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് വായ്പ. 3 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. വിദ്യാർത്ഥികൾക്ക് http://ksmdfc.org വഴി അപേക്ഷ നൽകാം. അല്ലെങ്കിൽ കോർപ്പറേഷന്റെ വിവിധ ജില്ലാ ശാഖകളുമായി ബന്ധപ്പെടാം. 8714603031 എന്ന കസ്റ്റമർ കെയർ നമ്പറിലും വിവരങ്ങൾ അറിയാം.
- സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
- ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ
- അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി
- കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ
- അജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടം









