തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ (ജനുവരി 23)നടക്കും. എൽബിഎസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് അലോട്മെന്റ്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11നകം ഏതെങ്കിലും എൽബിഎസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം[NOC] ഓൺലൈനായി അതത് കോളേജുകളിൽ നിന്നും ലഭ്യമാക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അപ്പോൾ തന്നെ ടോക്കൺ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
- ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരം
- പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
- കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാല
- സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ
- സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യം







.jpg)


