തിരുവനന്തപുരം: ആധാറിന്റെ ഔദ്യോഗിക ചിഹ്നം ‘ഉദയ്’ യുഐഡിഎഐ പുറത്തിറക്കി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ആകർഷകമായ ചിഹ്നം രൂപകല്പന ചെയ്തത്. ഇതിനായി നടത്തിയ ദേശീയതല മത്സരത്തിൽ അരുൺ ഒന്നാം സ്ഥാനം നേടി. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ലളിതമാക്കാൻ ഇനി ചിഹ്നം സഹായിക്കും. ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിലാണ് കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുമായി ഇനി ഉദയ് ചിഹ്നം സഹായിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...







