പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെ

എസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചു

Dec 5, 2025 at 4:05 pm

Follow us on

തിരുവനന്തപുരം:2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുളള അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഇതിനായി iExaMS -ന്റെ വെബ്സൈറ്റ്‌ (https://sslcexam.kerala.gov.in) മുഖേന ഓൺലൈനായി ക്ഷണിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട അപേക്ഷയിൻമേൽ അപാകതകൾ ഉള്ള പക്ഷം തിരുത്തലുകൾ വരുത്തി പുനഃസമർപ്പിക്കുന്നതിനും പുതിയ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുളള അവസാന തീയതി 2025 ഡിസംബർ 10 വരെ നീട്ടി നൽകി.

ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ: അപേക്ഷ 10വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026-27 അധ്യയന വർഷത്തെ പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി (പാർട്ട് ടൈം – ആറ് മാസം) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫീസ് 145/- രൂപ. ഡിസംബർ 10-ന് വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഹിന്ദി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635. (ഫോണ്‍ : 0494 2407252, 7392) എന്ന വിലാസത്തില്‍ ഡിസംബർ 12-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.

Follow us on

Related News