തിരുവനന്തപുരം: കേരള പൊലിസിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തുന്ന കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷ നൽകാനുള്ള സമയം ഡിസംബർ 3ന് അവസാനിക്കും. കേരള പോലീസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനം. ആകെ 108 ഒഴിവുകൾ ഉണ്ട്. പൊലിസ് കോൺസ്റ്റബിൾ (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ) തസ്തികളിലേക്കുള്ള (കാറ്റഗറി നമ്പർ 419/2025) സ്പെഷ്യൽ നിയമനമാണിത്. പ്രതിമാസം 31,100 രൂമുതൽ 66,800 രൂപവരെയാണ് ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 18നും 26നും ഇടയിലായിരിക്കണം. പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ സംസ്ഥാന, കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം അല്ലെങ്കിൽ ബാൻഡ് ട്രൂപ്പിൽ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ പരിശീലനവും കുറഞ്ഞത് ഒരു വർഷത്തെ പരിചയവും നേടിയിരിക്കണം.
ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതകൾക്കും അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷകരുടെ ഉയരം 168 cm ൽ കുറയരുത്. നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ ഉം, കുറഞ്ഞത് 5 സെ.മീ വികാസവും വേണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും മതി. നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾ http://keralapsc.gov.in ലഭിക്കും.
വിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ കേരള...









