തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) ഫെബ്രുവരി സെഷൻ രജിസ്ട്രേഷന് പുരോഗമിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 18ആണ്. 2026 ഫെബ്രുവരി 8നാണ് സിടെറ്റ് പരീക്ഷ. രാജ്യത്ത് 132 നഗരങ്ങളില്‍ പരീക്ഷ എഴുതാം. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ഉള്ളത്. രണ്ട് പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6മുതല്‍ 8വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സിടിഇടി പേപ്പര്‍-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്സും പൂര്‍ത്തിയാക്കിയിരിക്കണം. പേപ്പര്‍-IIന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. 18വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://ctet.nic.in സന്ദര്‍ശിക്കുക.








.jpg)


