പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

Nov 28, 2025 at 7:57 pm

Follow us on

തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) ഫെബ്രുവരി സെഷൻ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 18ആണ്. 2026 ഫെബ്രുവരി 8നാണ് സിടെറ്റ് പരീക്ഷ. രാജ്യത്ത് 132 നഗരങ്ങളില്‍ പരീക്ഷ എഴുതാം. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ഉള്ളത്. രണ്ട് പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6മുതല്‍  8വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക.  

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സിടിഇടി പേപ്പര്‍-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. പേപ്പര്‍-IIന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. 18വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://ctet.nic.in സന്ദര്‍ശിക്കുക.

Follow us on

Related News